നവഗ്രഹക്ഷേത്രം
ഭാരതത്തിൽ തന്നെ അത്യപൂർവമായ ഒരു ക്ഷേത്രമണ്ഡപം . ദീർഘവൃത്തത്തിലുളള പ്രാസാദം നിർമ്മിക്കുക എന്നുള്ളത് ശ്രമകരമായ ദൗത്യമാണ്.പ്രപഞ്ചത്തെ അടിസ്ഥാനമാക്കി സൂര്യനും അതിനുചുറ്റും വർത്തുളാകൃതിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളും അതിലെ പന്ത്രണ്ട് രാശികളും ഇരുപത്തിയേഴ് നക്ഷത്രങ്ങളും ഉൾക്കൊണ്ടുവേണം മണ്ഡപം നിർമിക്കാൻ . ആകാശഗംഗയിലെ ശക്തിചൈതന്യത്തെ സൂഷ്മതയിലേക്ക് സംയോജിപ്പിച്ച് പ്രതിഷ്ഠിക്കുന്ന ഭാരതത്തിലെ ആദ്യത്തെ ദീർഘവൃത്തനവഗ്രഹക്ഷേത്രമണ്ഡപമാണിത് . നവഗ്രഹചൈതന്യം വാസ്തുവിൻ്റെ മാനപ്രമാണത്തിലൂടെ വിന്യാസിച്ച് പ്രാണശക്തി നൽകുന്നു . എന്നിട്ട് പ്രാണികോർജ്ജവും പ്രകാശോർജ്ജവും തന്നുകൊണ്ടിരിക്കുന്ന നവഗ്രഹങ്ങളെ പീഠങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നു. ഈ നവഗ്രഹരൂപങ്ങളെ ദമ്പതീഭാവത്തിൽ സർഗാത്മകമായി വിന്യസിച്ച് ഭക്തരിൽ അനുഗ്രഹം ചൊരിയുന്ന ശ്രേഷ്ഠകർമത്തിന് അനുഗ്രഹം വർഷിക്കുന്ന അഷ്ടദിക്പാലകരെയും വിന്യസിച്ചാണ് ഈ മണ്ഡപം പൂർത്തിയാക്കിയിരിക്കുന്നത്. ഇത്തരം മണ്ഡപങ്ങൾക് ഏറ്റവും അനുയോജ്യം ദീർഘവൃത്തമാണ്. വാസ്തുശാസ്ത്രത്തിൻ്റെ മാനപ്രമാണങ്ങളിലെ കൃത്യതയും സൂഷ്മതയും ഒരുപോലെ കൊണ്ടുവരണം. വാസ്തുശാസ്ത്രത്തിൻ്റെ അടിസ്ഥാനപ്രമാണങ്ങളിൽ ഊന്നിനിന്നുകൊണ്ടാണ് നവഗ്രഹമണ്ഡപം പണിഞ്ഞിരിക്കുന്നത് . കൃഷ്ണശിലയിൽ നിർമിച്ച കലശബന്ധമെന്ന അധിഷ്ഠാനവും സ്തംഭങ്ങളിൽ ഓരോന്നിലും അഷ്ടദിക് ഗജങ്ങളും അഷ്ടദിക് പാലകരും സ്തംഭങ്ങളിൽ കൊത്തിച്ചേർത്തു . ഒരു ചതുരത്തിൽ രണ്ടുവശങ്ങളിൽ രണ്ടു അർധവൃത്തം വീശിയോജിപ്പിച്ചു ഉടലായി കഴുക്കോൽ ഇട്ട് ചതുരവും വൃത്തവും യോജിപ്പിക്കുമ്പോൾ കിട്ടുന്ന ദീർഘവൃത്തത്തിലാണ് ഉത്തരം വിന്യസിച്ചിരിക്കുന്നത്.
നവഗ്രഹക്ഷേത്രം രൂപകൽപ്പന ചെയ്തത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആർക്കിടെക്റ്റ് എ.ബി.ശിവൻ (സ്ഥപതി, അരൻമുല വാസ്തു വിദ്യാ ഗുരുകുലം) വാസ്തു ആർക്കിടെക്റ്റുകളുടെ അഗ്രകണ്യൻ. നവാഗ്ര ക്ഷേത്ര ശിലാസ്ഥാപനം 2020 ഡിസംബർ 2 ന് സ്ഥാപിച്ചു, ബേസ്മെൻറ് പൂർത്തിയാക്കി, പഞ്ചവർഗവും തൂണുകളും ഉൾപ്പെടെയുള്ള കൊത്തുപണികളുള്ള കൃഷ്ണശിലയിലെ ശില്പങ്ങൾ 2020 ഡിസംബർ 28 ന് ആരംഭിച്ചു 2021 ജനുവരി 5 നകം പൂർത്തിയാക്കി, 2021 ജനുവരി എട്ടിന് 2021 മരത്തിൽ കൊത്തിയെടുത്ത ഉത്തരം, കഴുക്കോൽ ഉറപ്പിച്ചു ,മേൽക്കൂര പലക പാകി പൂർത്തീകരിച്ചു. ജനുവരി 29 ന് പൂർത്തിയായി, 2021 ജനുവരി 30 ന് മേൽക്കൂരയിലെ തടി പലകയ്ക്കു മുകളിൽ ചെമ്പ് പാകി. നിർമ്മാണം പൂർത്തിയാക്കി ഒടുവിൽ ക്ഷേത്രത്തിലെ തന്ത്രി കൊക്കളത്ത് മഠത്തിൽ ബ്രഹ്മശ്രീ. മാധവര് ശംഭുപ്പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രത്തിലെ ദമ്പതികളായ നവഗ്രഹ ശീലാദേവതകളെ പ്രതിഷ്ഠാ പൂജകൾ നടത്തി പ്രതിഷ്ഠിച്ചു.
ക്ഷേത്ര ശിലാസ്ഥാപനം
2 ഡിസംബർ 2020
ക്ഷേത്ര അടിസ്ഥാനം
20 ഡിസംബർ 2020
ശിലയിൽ തീർത്ത പഞ്ചവർഗവും തൂണും
5 ജനുവരി
2021
തടിയിൽ തീർത്ത ഉത്തരവും കഴുക്കോലും
18 ജനുവരി 2021
മേൽക്കൂര ചെമ്പു പാകി
30 ജനുവരി 2021
നവഗ്രഹക്ഷേത്ര സമർപ്പണം
13 ഫെബ്രുവരി 2021
നവഗ്രഹക്ഷേത്ര പ്രതിഷ്ഠ
17 ഫെബ്രുവരി 2021
നവഗ്രഹ പൂജ
ദോഷകരമായ ഗ്രഹങ്ങളുടെ ദോഷഫലങ്ങൾ കുറയ്ക്കുകയും ജീവിതത്തിൽ സമാധാനം സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നവഗ്രഹ പൂജ നടത്തുന്നത്. മോശം ഗ്രഹങ്ങളുടെ ദോഷഫലങ്ങൾ, ദോഷങ്ങൾ എന്നിവ അകറ്റാനും വ്യക്തിയിലും കുടുംബത്തിലും പോസിറ്റീവ് എനർജി പ്രവാഹം വർദ്ധിപ്പിക്കാനും ഇത് നടത്തുന്നു.
പൂജ
നവഗ്രഹ പൂജ, ശനീശ്വര പൂജ, രാഹുകേതു പൂജ, ഒറ്റഗ്രഹ പൂജ